എഐബിഇഎ തൃപ്രയാർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു
ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുപ്പതാം സമ്മേളനത്തിനോടനുബന്ധിച്ച് തൃശൂർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. എഐബിഇഎ തൃപ്രയാർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ സംഘടിപ്പിച്ച ബൈക്ക് റാലി തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഡിസംബർ 11,12 തിയ്യതികളിൽ തൃശൂരിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. ടൗൺ കമ്മിറ്റി ചെയർമാൻ വി ഉദയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റാലിയെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി പി ഐ നാട്ടിക ലോക്കൽ സെക്രട്ടറി വി വി പ്രദീപ് അഭിവാദ്യം ചെയ്തു. റാലിയുടെ നേതൃത്വം സി ബി ശിവദാസ് വഹിച്ചു.