കോതകുളം ബീച്ചിൽ നിന്ന് രക്ത അണലിയെ പിടികൂടി
വലപ്പാട്: കോതകുളം ബീച്ചിൽ നിന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ രക്ത അണലിയെ പിടികൂടി. പനക്കൽ വത്സന്റെ വീട്ടിലെ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ പിടികൂടിയത്. പനക്കൽ വത്സന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത്. വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലിയായിരുന്നു എന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി ആർ രമേഷ്, കെ കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.