ഭാവി വധു പരീക്ഷയിൽ തോറ്റു; സ്കൂളിന് തീയിട്ട് യുവാവ്
ഈജിപ്റ്റ്: ഈജിപ്തിൽ ഭാവി വധു പരീക്ഷയിൽ തോറ്റതിന് പ്രതികാരമായി സ്കൂളിന് തീവെച്ച് യുവാവ്. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്കൂളിൽ തീ പടർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ അന്വേഷണ സംഘവും ഈജിപ്ഷ്യൻ സിവിൽഡിഫൻസും സ്ഥലത്തെത്തി, ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ, ഇതിനകം വിദ്യാർത്ഥികളുടെ ഫയലുകൾ അടക്കം പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും ഉൾപ്പെടെ രണ്ട് മുറികളും നശിച്ചിരുന്നു. യുവാവിനെ 4 ദിവസം ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്. ഇയാളുടെ ഭാവി വധു വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. പ്രതിശ്രുതവധുവിന്‍റെ പരാജയത്തിന് പ്രതികാരം ചെയ്യാനാണ് സ്കൂളിന് തീയിട്ടതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.