‘ടിക് ടോക്’ നിരോധിക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് വികസിപ്പിച്ചെടുത്ത വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ബ്രിട്ടീഷ് സർക്കാർ അധീനതയിലുള്ള ഫോണുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും. യുകെ പാർലമെന്‍റിലെ കാബിനറ്റ് ഓഫീസ് മന്ത്രി ഒലിവർ ഡൗഡനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് നിരോധനത്തിന് പിന്നിൽ. നേരത്തെ ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ, യുഎസ് എന്നിവർ ടിക് ടോക് നിരോധിച്ചിരുന്നു. ചൈനീസ് സർക്കാരുമായി ഡാറ്റ പങ്കിടുന്നില്ലെന്നാണ് ടിക് ടോക് പറയുന്നത്. അതേസമയം, ടിക് ടോക്കിനെതിരെ യുഎസ് വ്യാജ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ചൈന ആരോപിച്ചു. ടിക് ടോക് ഓഹരികൾ വിൽക്കാൻ ബൈഡൻ ഭരണകൂടം ഉടമകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ചൈനയുടെ പ്രതികരണം.