തലസ്ഥാന നഗരത്തിന് വേണ്ടത് ലോകോത്തര നിലവാരമുള്ള എയർപോർട്ട്, അദാനി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശശിതരൂർ

തലസ്ഥാന നഗരത്തിന് ലോകോത്തര നിലവാരമുള്ള വിമാനത്താവളം വേണമെന്ന് കോൺഗ്രസ് നേതാവും എം പി യുമായ ശശി തരൂർ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും അദാനി എയർപോർട്സ് ലിമിറ്റഡിന് ലഭിച്ചശേഷം നടത്തുന്ന ആദ്യയാത്രയിലാണ് എയർപോർട്ട് അദാനിക്ക് ലഭിച്ചതിനോടുള്ള തന്റെ പ്രതികരണം തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജീവനക്കാർക്കൊപ്പമുളള ചിത്രങ്ങൾ കൂടി തരൂർ പങ്കുവെച്ചിട്ടുണ്ട്.

വിമാനത്താവളത്തെ കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതീക്ഷകൾ താൻ എയർപോർട്ട് ജീവനക്കാരുമായി പങ്കുവെച്ചെന്ന് തരൂർ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് തലസ്ഥാന നഗരത്തിന് വേണ്ടത്. ഫ്ലൈറ്റുകളെ ആകർഷിക്കാനും വൻകിട വ്യാപാര സ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരാനും വരുമാനവും തൊഴിലും നൽകാനും കഴിയുന്ന തരത്തിലുള്ള വികസനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറയുന്നു. നേരത്തേ എൽ ഡി എഫും യു ഡി എഫും വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തെ ശക്തിയായി എതിർത്തപ്പോഴും തനിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് ഉള്ളതെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു.

Related Posts