സി ബി എസ് ഇ പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും
By NewsDesk
ന്യൂഡൽഹി: സി ബി എസ് ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ജൂൺ 15 നാണ് പരീക്ഷ കഴിഞ്ഞത്, മൂല്യനിർണായനടപടികൾക്ക് 45 ദിവസം വേണമെന്നും സി ബി എസ് ഇ അധികൃതരുമായി സംസാരിച്ചിരുന്നുയെന്നും ഫലം കൃത്യ സമയത്തുതന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.