'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്ഥാനിലും ചൈനയിലും പൗരത്വം നേടിയ ഇന്ത്യക്കാർ ഉപേക്ഷിച്ച 'ശത്രു സ്വത്തുക്കൾ' ഒഴിപ്പിക്കാനും വിൽക്കാനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിനും ശേഷം പാകിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവർ അവശേഷിപ്പിച്ച സ്വത്തുക്കളിൽ നിന്നും ധനസമ്പാദനം നടത്താനുള്ള ഇന്ത്യൻ സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരം രൂപീകരിച്ച അതോറിറ്റിയായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യയിൽ (സിഇപിഐ) നിക്ഷിപ്തമായ 12,611 'ശത്രു സ്വത്ത്' എന്ന് വിളിക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, ഈ സ്ഥാവര സ്വത്തുക്കളിൽ നിന്ന് സർക്കാർ ഇതുവരെ ധനസമ്പാദനം നടത്തിയിട്ടില്ല.

Related Posts