രാജ്യത്ത് 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 18 മാസത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ വിവിധ സർക്കാർ വകുപ്പുകൾക്കു നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇത് ദൗത്യമായി കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങൾ നൽകണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിൻ്റെ നിർദേശം. എട്ടാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ തീരുമാനം. തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്നു പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഇടപെടൽ. സർക്കാർ വകുപ്പുകളിൽ ഇപ്പോൾത്തന്നെ നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.

Related Posts