കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക് ഫ്രം ഹോം 15 വരെ നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50% വര്‍ക് ഫ്രം ഹോം പ്രവര്‍ത്തനരീതി ഈ മാസം 15 വരെ നീട്ടി. ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചതും 15 വരെ തുടരും.
അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരില്‍ 50% പേര്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യാം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും ഓഫീസില്‍ എത്തേണ്ടതില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ള ജീവനക്കാര്‍ക്കും വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കാം. ഓഫീസിലെ തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവുമുണ്ട്.