രണ്ട് വർഷത്തിനിടെ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായതായി കേന്ദ്ര സർക്കാർ; 104 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജമ്മു കശ്മീരിൽ ഭീകരരുടെ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി കേന്ദ്ര സർക്കാർ. 320 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ

ചെയ്തെന്നും ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു.

ബിജെപി എം പി നിഷികാന്ത് ദുബെയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പ്രധാനമായും ജമ്മു കശ്മീർ കേന്ദ്രീകരിച്ചാണെന്ന് മന്ത്രി പറഞ്ഞു.

2021-ലും 2022-ലുമായി 176 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നതായി ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 2020-ൽ 62 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 106 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. 2021-ൽ 42 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ 117 പേർക്ക് പരിക്കേറ്റു.

2020-ൽ 99 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായി. അതിൽ 19 ഭീകരർ കൊല്ലപ്പെട്ടു. 2021-ൽ 77 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടു.

Related Posts