സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ആദ്യാക്ഷരം നുണയാനെത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും ചെയ്‌തു.
സ്ക്കൂളിന്റെ ആദ്യ പടി ചവിട്ടുന്ന കുരുന്നോമനകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു എല്ലായിടത്തും. ഇതിലൂടെ ആദ്യമായി എത്തുന്ന കുട്ടികളിൽ സ്കൂളിനോടുള്ള അപരിചിതത്വം ഒഴിവാക്കാൻ സാധിച്ചു. സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിനൊപ്പം ജില്ലാതലത്തിലും സ്കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.