മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ വരേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെയും വിസിമാർ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിന് മാർക്കിടാൻ ഗവർണർ വരേണ്ട. ഒരു ദിവസം പെട്ടെന്ന് വന്ന് വി.സിമാരോട് പുറത്തുപോകാൻ പറഞ്ഞാൽ ആത്മാഭിമാനമുള്ളവർക്ക് അത് ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ പദവി വഹിക്കുന്ന ഒരാൾ പത്രസമ്മേളനം നടത്തിയും പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അവഹേളിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.