നിർമ്മാണ പ്രവർത്തനങ്ങൾ ഒറ്റക്ക് ഏറ്റെടുത്തു; സ്വപ്നസൗധം സാധ്യമാക്കി യുവാവ്
വയനാട് : ആത്മവിശ്വാസവും, ലക്ഷ്യബോധവും കൈമുതലാക്കി സ്വപ്ന സൗധത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒറ്റക്ക് പൂർത്തിയാക്കി യുവാവ്. വൈത്തിരി സബ് ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ നിഷാദ് ചോലക്കൽ ആണ് ഒറ്റക്ക് നിർമ്മിച്ച വീട്ടിലേക്ക് കുടുംബസമേതം താമസം മാറിയത്. കൂടുതൽ ആളുകളുടെ അധ്വാനം ആവശ്യമായ പ്രധാന സ്ലാബിന്റെ കോൺക്രീറ്റ്, തറ നിർമ്മാണം എന്നിവ ഒഴികെ ചുമര് കെട്ടൽ, തേപ്പ്, ടൈൽ പാകൽ, അലങ്കാരം എന്നിവയെല്ലാം അദ്ദേഹം ഒറ്റക്ക് ചെയ്തു. കഴിഞ്ഞ 5 വർഷമായി ജോലി കഴിഞ്ഞ് വീട്ടിൽ എത്തുന്ന സമയം മുഴുവൻ വീടിനായി മാറ്റി വെക്കുകയായിരുന്നു. ഉയർന്ന കൂലി മൂലം വീടെന്ന സ്വപ്നം ഇല്ലാതാവരുത് എന്ന ചിന്തയിൽ നിന്നാണ് വീട് നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഭാര്യ ജസീലയുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് 5 വർഷത്തെ ശ്രമഫലമായി ഒരുങ്ങിയത്.