അറബി ഭാഷയോട് പിണറായി സർക്കാർ കാണിക്കുന്ന അവജ്ഞ അവസാനിപ്പിക്കണം
തൃപ്രയാർ: അറബി ഭാഷയോട് പിണറായി സർക്കാർ കടുത്ത വിവേചനവും, അവഗണനയുമാണ് കാണിക്കുന്നതെന്ന് മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച എ ഇ ഒ ഓഫീസ് ധർണ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംസ്‌കൃതം, ഉർദു കന്നഡ തുടങ്ങിയ ഭാഷകൾ പഠിക്കുവാൻ 10 കുട്ടികൾ മതി എന്നിരിക്കെ അറബി പഠിപ്പിക്കാൻ 25 കുട്ടികൾ വേണമെന്ന നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..
5 വർഷമായി നിരന്തരം ഭാഷാ അധ്യാപക സംഘടനകൾ സമരം ചെയ്തിട്ടും ഈ ഗുരുതര തെറ്റ് തിരുത്താൻ സർക്കാർ കാണിക്കുന്ന വിമുഖത മനഃപൂർവമാണ്. ഭാഷാ അധ്യാപകരോട് നായനാർ സർക്കാർ അനുവർത്തിച്ച നയത്തിന്റെ തുടർച്ചയാണിത്..
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻ വാതിൽ നിയമനം നടത്തുന്ന സർക്കാർ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് അറബി അധ്യാപക തസ്തികകളിൽ നിയമനം നടത്താൻ ഇനിയും തയ്യാറായിട്ടില്ല. കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണം നടപ്പിലാക്കാൻ സർക്കാർ കേന്ദ്രത്തിന്റെ നയങ്ങൾ പിന്തുടരുകയാണ്..
കേരളത്തിൽ സംസ്‌കൃതം, മലയാള സർവകലാശാലകൾ അനുവദിച്ചത് യുഡിഎഫ് സർക്കാർ ആണ്.പണിപ്പുരയിൽ ആയിരുന്ന അറബിക് സർവകലാശാല ഇന്നും കടലാസ്സിൽ കുടുങ്ങിക്കിടക്കുന്നു. ഇതാരംഭിക്കാൻ നടപടി ഉണ്ടാകണം. ഓൺ വിദ്യാഭ്യാസം മൂലം കടുത്ത ജോലി ഭാരം ഉള്ള അധ്യാപക സമൂഹത്തെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എ. സാദിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.എ. ഫൈസൽ, എം.കെ.ഷെറാഫുന്നിസ, പി.പി.റേജുല, പി.യു.റസിയ, ഇ.എ.അധീപ് എന്നിവർ പ്രസംഗിച്ചു..