വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
പാലക്കാട് പോക്സോ കോടതിയിൽ വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും.
റിമാൻ്റിൽ കഴിയുന്ന വി മധു, ഷിബു എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി പരിഗണിയ്ക്കുന്നത്.
കേസിലെ മുഖ്യ സാക്ഷികളുടെ മൊഴി സിബിഐ എടുത്തിരുന്നു. മറ്റൊരു പ്രതിയായ എം മധു എന്ന കുട്ടി മധു ഹൈക്കോടതി ജാമ്യത്തിലാണ്. മധുവിന്റെ ജാമ്യം റദ്ദാക്കാനും അന്വേഷണ സംഘം നടപടി സ്വീകരിയ്ക്കും.