സി പി ഐ എം നാട്ടിക ഏരിയ സമ്മേളനത്തിന് തുടക്കമായി
വലപ്പാട്: സി പി ഐ എം 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള 'സി പി ഐ എം നാട്ടിക' ഏരിയ സമ്മേളനം, വലപ്പാട് കെ വി പീതാംബരൻ നഗരിൽ (ചിത്ര ഓഡിറ്റോറിയം) മുതിർന്ന അംഗം പി വി രവീന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി, സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. അഡ്വ. വി കെ ജ്യോതി പ്രകാശ് താൽക്കാലിക അധ്യക്ഷനായ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി എം അഹമ്മദ് സ്വാഗതം പറഞ്ഞു. പി എ രാമദാസ് രക്തസാക്ഷി പ്രമേയവും മഞ്ജുള അരുണൻ 'കെ വി പീതാംബരൻ' അനുശോചന പ്രമേയവും, എം കെ ബാബു പാർട്ടി മെമ്പർമാരുടെയും കെ ആർ രാജേഷ് അനുശോചന പ്രമേയവും, ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി എം എൽ എ, പി കെ ഷാജൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ ആർ സീത, കെ സി പ്രസാദ്, കെ എച്ച് സുൽത്താൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റ് കമ്മിറ്റികളുടെ കൺവീനർമാർ കെ എ വിശ്വംഭരൻ (പ്രമേയം), ഐ കെ വിഷ്ണുദാസ് (മിനുട്സ്), 10 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 145 പ്രതിനിധികളും 20 ഏരിയ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.