അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണം എന്ന് സിഡബ്ല്യുസി
തിരുവനന്തപുരം: മാതാപിതാക്കളുടെ അനുവാദമില്ലാതെ ശിശുക്ഷേമസമിതി ദത്തു നൽകിയ അനുപമയുടെ കുഞ്ഞിനെ തിരികെ എത്തിക്കും. അഞ്ചു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ആന്ധ്രപ്രദേശിൽ നിന്ന് തിരികെ എത്തിക്കണമെന്ന്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശം നൽകി.
കുട്ടിയെ കൊണ്ടുവരാനായി പൊലീസ് സംരക്ഷണം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. നാട്ടിലെത്തിച്ച ശേഷം കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.കുഞ്ഞിനെ തിരികെ ലഭിക്കാൻ ശിശുക്ഷേമസമിതി ഓഫീസിനു മുന്നിൽ അനുപമയും അജിത്തും സമരം നടത്തിവരികയായിരുന്നു. കുട്ടിയെ കൊണ്ടു വരുന്നതിൽ സന്തോഷമുണ്ടെന്നും, തീരുമാനത്തെ പോസിറ്റീവ് ആയി കാണുന്നുവെന്നും അനുപമ പറഞ്ഞു. സിഡബ്ല്യുസി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സമരം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അനുപമ വ്യക്തമാക്കി.