സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഗുണനിലവാരമുള്ള ക്യാമറകൾ ലഭ്യമല്ലാത്തതും ഇക്കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന ബസുടമകളുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടാകുന്ന അപകട സാഹചര്യം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്‍റണി രാജു കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഫെബ്രുവരി 28ന് മുമ്പ് സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.