കാപികോ റിസോർട്ട് പൊളിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആകെയുള്ള 55 കെട്ടിടങ്ങളിൽ 54 എണ്ണം പൊളിച്ചുമാറ്റി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയിലാണ് പൊളിക്കൽ നടത്തുന്നത്. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ മാസം 28ന് മുമ്പ് എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നീക്കം ചെയ്ത ശേഷമാണ് ഇതുവരെ റിസോർട്ടിലെ വില്ലകൾ പൊളിച്ചുനീക്കിയത്. കാപികോ റിസോർട്ടിന്‍റെ പ്രധാന കെട്ടിടം കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കുന്നത്. ഈ മാസം 28നകം റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15 നാണ് പൊളിക്കൽ പ്രക്രിയ ആരംഭിച്ചത്. എന്നാൽ 54 വില്ലകൾ മാത്രമാണ് ഇതുവരെ പൊളിച്ചുനീക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടം മുഴുവൻ പൊളിച്ചുനീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പ്രധാന കെട്ടിടം നിരപ്പാക്കാൻ കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളെയും ഉപയോഗിച്ചത്.

Related Posts