ആര്യാടൻ മുഹമ്മദിന്റെ നിര്യാണം തീരാനഷ്ടം; ഒ ഐ സി സി കുവൈറ്റ്

കുവൈറ്റ് : അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന ആര്യാടൻ മുഹമ്മദിന് ആദരവ് ആർപ്പിച്ച് ഒ ഐ സി സി കുവൈറ്റ് അനുശോചന യോഗം ചേർന്നു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ആക്ടിംഗ് പ്രസിഡണ്ട് സാമുവേൽ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബി എസ് പിള്ള സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കൃഷ്ണൻ കടലുണ്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് ആശയം ഉൾകൊണ്ട് നിലപാടുകളിൽ ഉറച്ചു നിന്നിരുന്ന കരുത്തനായ നേതാവ് എന്നതിനൊപ്പം എല്ലാ വിഷയങ്ങളിലും അവഗാഹമുള്ള പരിണതപ്രജ്ഞനായ വാഗ്മിയെ ആണ് കോണ്ഗ്രസിനു നഷ്ടമായതെന്ന് അനുശോചനപ്രമേയം രേഖപ്പെടുത്തി. ആര്യാടൻ മുഹമ്മദിന്റെ ഛായചിത്രത്തിൽ ഓ ഐ സി സി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യോഗത്തിന് രാജീവ് നടുവിലെമുറി നന്ദി പറഞ്ഞു.

Related Posts