പെൻഷൻ പ്രായം കൂട്ടിയ തീരുമാനം പിൻവലിച്ചു; ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പെൻഷൻ പ്രായം ഉയർത്തില്ല എന്നുള്ള ഉത്തരവ് പുറത്ത് വന്നത്. പ്രതിപക്ഷത്ത് നിന്നും മാത്രമല്ല സ്വന്തം മുന്നണിയിൽ നിന്ന് വരെ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായി. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മരവിപ്പിച്ചത്.