ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി
By NewsDesk
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ലഹരി വിരുദ്ധ നടപടികൾ തുടരുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി മുന്നേറുകയാണ്. കുട്ടികളെ കാരിയർമാരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.