മെഡിക്കല്‍ കോളേജില്‍ ജില്ലാ കലക്ടര്‍ മിന്നല്‍ പരിശോധന നടത്തി

തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മിന്നല്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധന തുടരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാനും സമഗ്ര അന്വേഷണം നടത്താനുമാണ് ജില്ലാ കലക്ടര്‍ ഫിനാന്‍സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Posts