ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വലപ്പാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ തുടക്കമായി

തൃശൂർ: വലപ്പാട് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുൻ സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ രാഹുൽ രാജും ഫുട് ബോൾ തട്ടി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കണ്ണൻ പള്ളിത്തറ അധ്യക്ഷത വഹിച്ചചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരി മിഥുൻ കൊണ്ടിയാറ സ്വാഗതം പറഞ്ഞു. തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, മുൻകാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളായ കെ കെ ഭരതൻ, സന്ദീപ് സോമൻ എന്നിവർ മുഖ്യാതിഥികൾ ആയി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. ചടങ്ങിൽ ഫുട്ബോൾ ഹൈ കിക്കിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ കരയാമുട്ടം സ്വദേശി പതാരത്ത് അബിൻ ശങ്കറിനെ അനുമോദിച്ചു.

രണ്ടു ദിവസങ്ങളായി 24 ടീമുകൾ പങ്കെടുക്കുന്ന ടുർണമെന്റിൽ 16 മത്സരങ്ങളാണുള്ളത്. ആദ്യ ദിവസമായ ഇന്ന് എട്ടു മത്സരങ്ങളാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കരയാവട്ടം എഫ് സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപെടുത്തുകയായിരുന്നു വെമ്പല്ലൂർ എഫ് സി. മത്സരത്തിൽ ആധികാരികമായി മുന്നിട്ട് നിന്ന വെമ്പല്ലൂർ എഫ് സി യ്ക്കു വേണ്ടി ജകൻ, ജിനു എന്നിവർ ഓരോ ഗോളു വീതവും, 30-ാം നമ്പർ ജേഴ്സി ഷാബിൻ രണ്ട് ഗോളുകളും നേടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമാണ് ഷാബിൻ. ഡി എഫ് എ ലൈസൻസുള്ള റഫറിമാരായ ഗോകുൽ, ജെനിൻ, സുജിത്ത് എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്.

Related Posts