നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം 'കേരള കാളിദാസൻ' എന്ന് വിളിപ്പേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട് നീങ്ങി. ഇന്ത്യയിൽ ഒരു കാറപകടത്തിൽ മരിക്കുന്ന ആദ്യത്തെ വ്യക്തി അദ്ദേഹമാണെന്ന് പറയപ്പെടുന്നു.

Related Posts