കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 'ഇന്ത്യൻ എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി' സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവ്-ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 'എംബസി പരിചയപ്പെടുത്തൽ സന്ദർശന പരിപാടി' സംഘടിപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അവരുടെ മാതൃഭൂമിയുടെ മഹത്തായ ചരിത്രത്തെകുറിച്ചും സ്വാതന്ത്ര്യസമരചരിത്രവും ഓർമിപ്പിച്ചു.
പരിപാടിയിൽ എംബസി നൽകുന്ന വിവിധ സേവനങ്ങളുടെ അവലോകനം ഉൾകൊള്ളുന്നതും എംബസിയിലെ രാഷ്ട്രീയ, വാണിജ്യ, തൊഴിൽ, കോൺസുലർ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രത്യേകം തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യത്തിന്റെ നേർക്കാഴ്ചയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു . എംബസിയിലെ ഓഫീസർമാരുടെയും സ്റ്റാഫിന്റെയും ചുമതലകൾ എന്നിവയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മനസ്സിലാക്കി.
എംബസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി അംബാസഡറുടെ ഓഫീസും ഇന്ത്യാ ഹൗസും ഉൾപ്പെടെ എംബസി പര്യടനവും ഒരുക്കി. ഇന്ത്യൻ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും എംബസി പരിചയപ്പെടുത്തൽ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നേവൽ ഷിപ്പ്-INS TEG സന്ദർശിക്കുകയും ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.300-ൽ അധികം വിദ്യാർത്ഥികൾ (കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള) രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടെ പരിപാടിയിൽ പങ്കാളികൾ ആയി. എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും എംബസി സന്ദർശിക്കാനുള്ള അവസരം ഒരുക്കുമെന്നും എംബസിയിലെ അടുത്ത സന്ദർശന തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി