നെറ്റ്ഫ്ലിക്സ് റേറ്റിങ്ങിൽ ഒന്നാമതായി ഇംഗ്ലിഷ് സീരീസ് ഇൻവെൻ്റിങ്ങ് അന്ന

ഇംഗ്ലിഷ് ഭാഷാ സീരീസുകളിൽ ഏറ്റവുമധികം വ്യൂവിങ്ങ് ടൈം നേടി ഇൻവെൻ്റിങ്ങ് അന്ന. പുതിയ റേറ്റിങ്ങ് സംവിധാനം ആരംഭിച്ചതിന് ശേഷം നടത്തിയ കണക്കെടുപ്പിലാണ് ഒരു ഇംഗ്ലിഷ് ഭാഷാ സീരീസിന് കിട്ടിയതിൽ ഏറ്റവും കൂടുതൽ വ്യൂവിങ്ങ് ടൈം എന്ന ബഹുമതി ഇൻവെന്റിങ് അന്ന നേടിയത്.

ഫെബ്രുവരി 11 ന് റിലീസ് ചെയ്ത വാരാന്ത്യത്തിൽ 77 ദശലക്ഷം മണിക്കൂർ വ്യൂവിങ്ങ് ടൈം ആണ് പരമ്പര നേടിയതെങ്കിൽ കഴിഞ്ഞ ആഴ്ചയിലെ വ്യൂവിങ്ങ് ടൈം 196 ദശലക്ഷം മണിക്കൂറിലേക്ക് ഉയർന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു.

അന്ന സോറോക്കിന്റെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഷോണ്ട റൈംസ് സംവിധാനം ചെയ്ത അമേരിക്കൻ ടെലിവിഷൻ മിനി സീരീസാണ് ഇൻവെന്റിങ്ങ് അന്ന. അന്ന സോറോക്കിൻ എന്ന ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നത് ജൂലിയ ഗാർനർ ആണ്.

ഒമ്പത് എപ്പിസോഡുകളുള്ള സീരീസിന് ആധാരമായത് ജെസിക്ക പ്രസ്ലർ എഴുതിയ 'ഹൗ അന്ന ഡെൽവി ട്രിക്ക്ഡ് ന്യൂയോർക്ക്സ് പാർടി പീപ്പിൾ' എന്ന വിഖ്യാത കൃതിയാണ്. അന്ന ക്ലംസ്കി, ഏരിയൻ മോയദ്, കാറ്റി ലോവസ്, അലക്സിസ് ഫ്ലോയ്ഡ്, ആൻഡേഴ്സ് ഹോം തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Posts