കണ്ണും വൃക്കയും മാറ്റിവെച്ചു; വെളിപ്പെടുത്തി റാണാ ദഗ്ഗുബാട്ടി

രാജ്യത്തുടനീളം ധാരാളം ആരാധകരുള്ള താരമാണ് 'ബാഹുബലി'യിലൂടെ പ്രശസ്തി നേടിയ റാണ ദഗ്ഗുബാട്ടി. 'വിരാട പർവം' എന്ന ചിത്രത്തിലും അടുത്തിടെ നായകനായി അഭിനയിച്ചിരുന്നു. തന്‍റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്‍റെ കണ്ണും വൃക്കയും മാറ്റിവച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണ ദഗ്ഗുബാട്ടി. ശാരീരിക പ്രശ്നങ്ങളുടെ കാര്യം വരുമ്പോൾ പലരും തകർന്ന് പോവുന്നു. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. എന്‍റെ കണ്ണും വൃക്കയും മാറ്റിവച്ചു. മുന്നോട്ട് പോയേ മതിയാകൂ എന്ന് റാണ പറഞ്ഞു. റാണ ദഗ്ഗുബാട്ടിയെ കേന്ദ്രകഥാപാത്രമാക്കി 'റാണ നായിഡു' എന്ന പുതിയ സീരീസ് അടുത്തിടെയാണ് ആരംഭിച്ചത്. 'റാണ നായിഡു' സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു അഭിമുഖത്തിനിടെയാണ് ദഗ്ഗുബാട്ടി തന്‍റെ ശാരീരിക അവസ്ഥയെക്കുറിച്ച് മനസ് തുറന്നത്. ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്‍ച ശക്തി തിരിച്ചുകിട്ടിയില്ല. ഇടതുകണ്ണ് അടച്ചാൽ ഒന്നും കാണാൻ കഴിയില്ല. ശാരീരിക വെല്ലുവിളിയുണ്ടെങ്കിലും തളരരുതെന്നും റാണ ദഗ്ഗുബാട്ടി പറഞ്ഞു.

Related Posts