നേത്ര സംരക്ഷണ പക്ഷാചരണ സമാപനവും സമ്മാനദാനവും നടന്നു
ലോക കാഴ്ച്ചദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 14 മുതല്‍ നടത്തിയ നേത്ര സംരക്ഷണ പക്ഷാചരണത്തിന്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിർവഹിച്ചു.
"സ്നേഹിക്കാം നിങ്ങളുടെ കണ്ണുകളെ " എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും നാഷണല്‍ ആയുഷ് മിഷന്‍റെയും നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് രണ്ടാഴ്ച നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ആര്‍ സലജകുമാരി അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എം എസ് നൗഷാദ്, നേത്ര വിഭാഗം മെഡിക്കല്‍ ഓഫീസർ ഡോ.പി കെ നേത്രദാസ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.ഇ ടി രവിമൂസ്, ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസർ ഡോ.എം ജി ശ്യാമള, ആശുപത്രി വികസന സമിതി അംഗം കെ ജെ റാഫി തുടങ്ങിയവർ പങ്കെടുത്തു.