നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത് കാമുകനെ ബ്ലാക്‌മൈൽ ചെയ്യാൻ; നീതുവിൻ്റെ മൊഴി; നീതുവിന്റെ സ്വരൂപം കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നീതു സുഹൃത്ത് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ കുറ്റകൃത്യം ആസൂത്രണം ചെയ്തെന്നാണ് മൊഴി നൽകി. നീതു രാജിനെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു. അതേ സമയം ഇവരിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ഇബ്രാഹിം ബാദുഷ അറസ്റ്റിലായി.

തിരുവല്ല സ്വദേശിയായ നീതു കളമശ്ശേരിയിലെ ഇവൻ്റ്മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യവേയാണ് സമൂഹ മാധ്യമം വഴി ഇബ്രാഹിം ബാദുഷയുമായി അടുക്കുന്നത്. ഈ ബന്ധം തകരാതിരിക്കുന്നതിനും ഇയാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയാനുമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് നീതുവിൻ്റെ മൊഴി നൽകി.

പ്രതി കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ നാല് മുതൽ മുറിയെടുത്തതും കുട്ടിയെ തട്ടിയെടുത്ത് തിരികെ എത്തുന്നതുമുൾപ്പെടെയുള്ള സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമാകും. ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാലു വകുപ്പുകളാണ് നീതുവിനു മേൽ ചുമത്തിയിരിക്കുന്നത്. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം തട്ടിയെടുത്തു എന്ന നീതു രാജിന്റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാർഹിക പീഡനം, ബാല പീഢനം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ചെങ്ങന്നൂർ തിരുവൻവണ്ടൂർ പന്തിരുപറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ്. തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം. ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങൾ വിവാഹസമയത്ത് വീട്ടുകാർ നൽകിയിരുന്നു.

ഡിസംബറിൽ സുധി അവധിക്ക് നാട്ടിലെത്തിയപ്പോൾ നീതുവും മകനും കുറ്റൂരിലെ ഭർത്തൃവീട്ടിൽ വളരെ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്. കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങൾ വാർത്തകളിൽ കണ്ടാനരിയുന്നതെന്നും നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചതെന്നും, സുധി നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.

Related Posts