കഴിമ്പ്രം വാലിപറമ്പിൽ ശ്രീ ഭദ്രകാളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു

വലപ്പാട്: കഴിമ്പ്രം വാലിപറമ്പിൽ ശ്രീ ഭദ്രകാളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രം ആക്കിയാണ് ഉത്സവം നടന്നത്. രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി, ഉച്ചപൂജ, പറയെടുപ്പ്, വൈകീട്ട് എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, ഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻകുട്ടി മുഖ്യകാർമ്മികനായി.ക്ഷേത്രം ഭാരവാഹികളായ വിജയൻ വാലിപറമ്പിൽ, സച്ചിദാനന്ദൻ വി കെ, പ്രദീപ്കുമാർ വി എസ്, അഭിമന്യു വി ജി, വി പി എസ് ആരാധ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Posts