ഗ്രാമവൃക്ഷത്തിലെ കുയിൽ; മഹാകവി കുമാരനാശാൻ്റെ ജീവിതം പറയുന്ന സിനിമ

മഹാകവി കുമാരനാശാൻ്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ. ഏപ്രിൽ 8-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ പി കുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത സംവിധായകനായ ശ്രീവത്സൻ ജെ മേനോനാണ് കുമാരനാശാൻ്റെ വേഷത്തിൽ എത്തുന്നത്.

കവിയുടെ ജീവിതവും കവിതകളുടെ പശ്ചാത്തലവുമാണ് ചിത്രം പറയുന്നത്. ചണ്ഡാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത, കരുണ, ദുരവസ്ഥ തുടങ്ങിയ കവിതകളുടെ ആവിഷ്കാരവും ചിത്രത്തിൽ കാണാം. ആശാൻ്റെ കവിതയിലൂടെയും മനസ്സിലൂടെയുമുള്ള ആന്തരികമായ യാത്രയാണ് പുതുമയാർന്ന രീതിയിൽ ചിത്രീകരിക്കുന്നത്. മൂർക്കോത്ത് കുമാരൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ ചരിത്ര പുരുഷന്മാരും സിനിമയിൽ കടന്നുവരുന്നുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രമോദ് രാമനാണ് മൂർക്കോത്ത് കുമാരനെ അവതരിപ്പിക്കുന്നത്. സഹോദരൻ അയ്യപ്പൻ്റെ വേഷം ചെയ്യുന്നത് രാഹുൽ രാജഗോപാൽ ആണ്.

ഛായാഗ്രഹണം കെ ജി ജയൻ. എഡിറ്റിങ്ങ് ബി അജിത് കുമാർ. സംഗീതം ശ്രീവത്സൻ ജെ മേനോൻ. എം ശാന്തമ്മ പിള്ളയാണ് ചിത്രം നിർമിച്ചത്. തോന്നയ്ക്കലിലെ വീട്ടിലും, തൃപ്പൂണിത്തുറയ്ക്ക് പടിഞ്ഞാറും അരൂരിന് കിഴക്കുമായി കിടക്കുന്ന ഒരു ഒറ്റപ്പെട്ട ദ്വീപിലും, പെരിയാറിൻ്റെ തീരത്തും അരുവിപ്പുറത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

Related Posts