ജില്ലയിലെ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ചു

ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷൻ നോർത്ത് ചാലക്കുടിയിൽ അനുവദിച്ച ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ടി.ജെ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഇതോടെ നിലവിൽ വി.ആർ.പുരത്ത് പ്രവർത്തിക്കുന്ന അർബൻ കുടുംബാരോഗ്യ കേന്ദ്രം പോളി ക്ലിനിക്കായി ഉയർത്തും.

ഇന്ത്യയിലെ തന്നെ മികച്ച താലൂക്ക് ആശുപത്രികളിൽ ഒന്നായി ചാലക്കുടി താലൂക്ക് ആശുപത്രി മാറിയെന്ന് എം എൽ എ പറഞ്ഞു. കൂടാതെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയോടെ പ്രവർത്തിക്കുന്ന നഗരസഭയുടെ മാതൃക പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ചാലക്കുടി നിയോജകമണ്ഡത്തിൽ ആരോഗ്യ മേഖല കൈവരിച്ച വികസന നേട്ടങ്ങളേ കുറച്ചും എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ചാലക്കുടി നഗരസഭയിലെ പോട്ട, നോർത്ത് ചാലക്കുടി, പടിഞ്ഞാറെ ചാലക്കുടി എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ജില്ലയിൽ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നത്. പോട്ട സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 17 നും, പടിഞ്ഞാറെ ചാലക്കുടി സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 22 നും നടക്കും.

സെന്ററുകളുടെ പ്രവർത്തനത്തിനായി നഗരസഭ കെട്ടിടങ്ങൾ വാടകക്ക് എടുത്ത് സജ്ജീകരണങ്ങൾ ഒരുക്കി ഓരോ സെന്ററുകളിലേക്കും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് പ്രവർത്തന സജ്ജമാക്കി. ആരംഭത്തിനും തുടർ പ്രവർത്തനങ്ങൾക്കുമായി 15-ാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് വിഹിതമായി അനുവദിച്ച 1.33 കോടി രൂപ ചെലവിലാണ് സെന്ററുകൾ ഒരുങ്ങുന്നത്.

ജില്ലയിൽ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. സെന്ററുകളുടെ തുടർ പ്രവർത്തനങ്ങൾക്കായ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കും.

ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ ആലിസ് ഷിബു , ഫാ.ജോൺസൻ തറയിൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ ജോർജ്ജ് തോമസ്, വാർഡ് കൗൺസിലർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts