പത്രോസിൻ്റെ പടപ്പുകൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പത്രോസിൻ്റെ പടപ്പുകൾ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് ആണ് സംവിധാനം.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസാണ് ചിത്രത്തിലെ നായകൻ. ഷറഫുദ്ദീൻ, നസ്ലിൻ കെ ഗഫൂർ, ഗ്രേസ് ആൻ്റണി, രഞ്ജിത മേനോൻ, രാഹുൽ രഘു, ശ്യാം മോഹൻ, ജോർജ് വിൻസൻ്റ് തുടങ്ങിയവർ മുഖ്യ വേഷങ്ങൾ ചെയ്യുന്നു.

ജയേഷ് മോഹൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്ററും ക്രിയേറ്റീവ് ഡയറക്റ്ററുമായി സംഗീത് പ്രതാപ് പ്രവർത്തിക്കുന്നു. ജെയ്‌ക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. ജെയ്ക്സ് ബിജോയ് റെക്കോഡ്സ് എന്ന ബ്രാൻഡ് വഴി വിതരണം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പത്രോസിൻ്റെ പടപ്പുകൾ.
മരിക്കാർ ഫിലിംസാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. ഒ പി എം സിനിമാസിൻ്റെ ബാനറിൽ ആഷിക് അബുവും റിമ കല്ലിങ്കലുമാണ് ചിത്രം വിതരണം ചെയ്യുന്നത്.