അമേരിക്കയിലെ ആദ്യ ഒമിക്രോൺ മരണം ടെക്സാസിൽ
കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. തെക്കൻ അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലാണ് ഒമിക്രോൺ ബാധിതനായ ആൾ മരണമടഞ്ഞത്.
വാക്‌സിൻ എടുക്കാത്ത വ്യക്തിയാണ് മരിച്ചതെന്ന് യു എസിലെ ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. മരിച്ചയാളിന് 50-നും 60-നും ഇടയിൽ പ്രായമുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നതിനാൽ ആരോഗ്യ നിലയിൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു.
ഡിസംബർ 18-ന് അവസാനിച്ച ആഴ്‌ചയിലെ സീക്വൻസിങ്ങ് ഡാറ്റയെ അടിസ്ഥാനമാക്കി യു എസിലെ കൊറോണ വൈറസ് കേസുകളിൽ 73 ശതമാനവും ഒമിക്രോൺ വകഭേദം മൂലമാണെന്ന് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) പ്രസ്താവനയിൽ പറഞ്ഞു.