പെൺ പൂവേ…’ സീതാരാമത്തിലെ ആദ്യ ഗാനമെത്തി

യുദ്ധവും പ്രണയവും പറയുന്ന ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ ‘സീതാരാമം’ ചിത്രത്തിലെ ആദ്യ ഗാനമെത്തി.

‘പെൺ പൂവേ…” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ശരത്തും നിത്യ മാമനും ചേർന്നാണ് മലയാളം പതിപ്പിന്റെ ഗാനം ആലപിച്ചിരിക്കുന്നത്. വിഡിയോയിൽ ചില ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.

ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് രാമനായും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സ്വപ്‌ന സിനിമയ്ക്കായി അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. വിശാൽ ചന്ദ്രശേഖർ ഈണം പകർന്ന ഗാനത്തിന് അനന്ത ശ്രീറാം തന്റെ വരികൾ കൊണ്ട് ആകർഷകമായ പ്രണയകഥ വർണിച്ച്, എസ്പി ചരണും രമ്യാ ബെഹറയും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഒരു വിന്റേജ് ഇളയരാജ-എസ്പിബി സംഗീതത്തിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നതിനാൽ ശ്രോതാക്കളെ ആകർഷിക്കുന്ന ഒരു സാന്ത്വന മെലഡിയാണ്.

Related Posts