എ ഐ വൈ എഫ് നാട്ടിക മണ്ഡലം മെമ്പർഷിപ്പ് ആദ്യ വിഹിതം സംസ്ഥാന പ്രസിഡണ്ട് എൻ അരുണിന് കൈമാറി
തൃപ്രയാർ: മതേതര ഇന്ത്യക്ക് കാവലാളാവുക,നേരിന്റെ പക്ഷത്തെ പോരാളിയാവുക എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി നടക്കുന്ന എ ഐ വൈ എഫ് മെമ്പർഷിപ്പ് 2022 ന്റെ ഭാഗമായി നാട്ടിക മണ്ഡലത്തിലെ ആദ്യ വിഹിതം സംസ്ഥാന പ്രസിഡണ്ട് എൻ അരുണിന് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട് കൈമാറി. മണ്ഡലം പ്രസിഡണ്ട് എം ജെ സജൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, സി പി ഐ നാട്ടിക മണ്ഡലം അസി സെക്രട്ടറി കെ എം കിഷോർകുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട് സൂരജ് കാരായി, രാഹുൽ ജയപ്രകാശ്, സംഗീത മനോജ്, നിതിൻ ടി, ഗിൽഡ പ്രേമൻ, മുബീഷ് തുടങ്ങിയവർ പങ്കെടുത്തു.