ഈ വർഷത്തെ എന്റെ വീട്ടിലെ ആദ്യത്തെ സന്ദർശകൻ മിസ്റ്റർ കൊറോണ;നടി മീന

തെന്നിന്ത്യൻ നടി മീനയ്ക്കും കുടുംബത്തിനും കൊവിഡ് ബാധിച്ചു. രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
മീനയുടെ കുറിപ്പ് :
'2022-ൽ എന്റെ വീട്ടിലെ ആദ്യത്തെ സന്ദർശകൻ, മിസ്റ്റർ കൊറോണയാണ്. അതിന് എന്റെ മുഴുവൻ കുടുംബത്തെയും ഇഷ്ടപ്പെട്ടു. പക്ഷെ അതിനെ കൂടുതൽ ദിവസം നിൽക്കാൻ ഞാൻ അനുവദിക്കില്ല....
നിങ്ങളും സൂക്ഷിക്കുക. ദയവായി സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക, കൊറോണയെ വ്യാപിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കാത്തുകൊള്ളണമേ' എന്നതായിരുന്നു നടി മീനയുടെ കുറിപ്പ്.