തൃപ്രയാർ ശ്രീരാമക്ഷേത്ര ഉപദേവനായ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്ര ശീലാസ്ഥാപനം നടന്നു

തൃപ്രയാർ ശ്രീരാമക്ഷേത്ര ഉപദേവനായ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്ര ശീലാസ്ഥാപനം കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വി. നന്ദകുമാർ നിർവഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹമശ്രീ തരണനല്ലൂർ പടിഞ്ഞാറേമന പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നിർവഹിച്ചു. ബോർഡ്‌ മെമ്പർ എം ജി നാരായണൻ, ക്ഷേത്രം ഉരാളൻ ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ശോഭ, അസിസ്റ്റന്റ് കമ്മീഷണർ സ്വപ്ന, ദേവസ്വം മാനേജർ രമ, ഡോ. വിഷ്ണു ഭാരതീയസ്വാമികൾ, ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്‌, കോയമ്പത്തൂർ ആര്യവൈദ്യശാല എംഡി ക്കുവേണ്ടി ഉണ്ണികൃഷ്ണൻ വാരിയർ, അജയ് & കമ്പനി എംഡി അജയകുമാർ, ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുമാരൻ, ഡെവലൊപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് പി ജി നായർ, സെക്രട്ടറി കൃഷ്ണനുണ്ണി, മാധവമേനോൻ, വാർഡ് മെമ്പർ മണികണ്ഠൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ക്ഷേത്ര ഉപദേശകസമിതി, സനാധന ധർമ്മ പാഠശാല ഭാരവാഹികൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts