കൊവിഡിൻ്റെ നാലാം തരംഗം ജൂണിൽ ഉണ്ടാവാൻ ഇടയുണ്ടെന്ന് ഐ ഐ ടി കാൺപൂർ പഠനം
ഇന്ത്യയിൽ കൊവിഡിൻ്റെ നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാവാൻ ഇടയുണ്ടെന്ന് ഐ ഐ ടി കാൺപൂർ പഠനം. നാലാം തരംഗം ജൂൺ 22-ഓടെ ആരംഭിച്ച് ആഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ ഉച്ചതയിൽ എത്താമെന്ന് ഐ ഐ ടി കാൺപൂരിലെ ഗവേഷകർ നടത്തിയ ഒരു മോഡലിങ്ങ് പഠനം സൂചിപ്പിക്കുന്നു.
ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ് പ്രവചനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. നാലാം തരംഗം നാലു മാസം വരെ നീണ്ടു നിൽക്കാമെന്ന് മോഡൽ പ്രവചിക്കുന്നു. എന്നാൽ നാലാം തരംഗത്തിൻ്റെ തീവ്രത വകഭേദത്തിൻ്റെ സ്വഭാവത്തെയും രാജ്യത്തുടനീളമുള്ള വാക്സിനേഷൻ നിലയെയും ആശ്രയിച്ചിരിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.
ഐ ഐ ടി കാൺപൂർ ഗണിതശാസ്ത്ര വിഭാഗത്തിലെ സബര പർഷാദ് രാജേഷ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.