'വാർധയിലെ വെളിച്ചം'; കുട്ടികൾ തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു
വലപ്പാട്: കൊച്ചു കുരുന്നുകൾ തയ്യാറാക്കിയ ഗാന്ധിയെക്കുറിച്ചുള്ള കഥകളും കവിതകളും കുറിപ്പുകളും അടങ്ങിയ ഗാന്ധി പതിപ്പ് ലോക അഹിംസാദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നല്കി പ്രകാശനം ചെയ്തു. വലപ്പാട് ജി ഡി എം എൽ പി സ്കൂളിലാണ് ലോക അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഗാന്ധി പതിപ്പ് പുറത്തിറക്കിയത്. ശതാബ്ദി ആഘോഷിക്കുന്ന വിദ്യാലയത്തിന്റെ പുതിയ ലോഗോയും പുറത്തിറക്കി.
അഹിംസാ ദിനാചരണം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഗാന്ധി പതിപ്പ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നല്കികൊണ്ട് ഷിനിതാ ആഷിക് പ്രകാശനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ സി വാസുദേവൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ പുതിയ ലോഗോ സ്കൂൾ മാനേജർ എ വി കൃഷ്ണദാസ്, മുൻ പ്രധാന അധ്യാപകൻ സി കെ കുട്ടന് നല്കികൊണ്ട് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രശ്മിഷിജോ അഹിംസാ ദിന പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, പ്രധാന അധ്യാപകൻ സി കെ ബിജോയ്, ഷൈനി സജിത്ത്, ബിനു എസ് ശ്രീധർ, ഓമന ശ്രീവത്സൻ സി ബി സുബിത എന്നിവർ സംസാരിച്ചു