താന്ന്യം പൈനൂർ കരണ്ട്പറമ്പ് മേഖലയിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് ഭീമൻ മലമ്പാമ്പിനെ പിടികൂടി.

പണിക്കവീട്ടിൽ ഹസന്റെ പറമ്പ് രാവിലെ വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ഉടനെ വാർഡ് മെമ്പർ രഹ്നയെവിവരം അറിയിച്ചതിനെ തുടർന്ന് തിളക്കുളം അനിമൽ സ്കോഡ് പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.10 അടിയോളം നീളമുണ്ടെന്ന് അനിമൽ സ്കോർഡ് പ്രവർത്തകർ പറഞ്ഞു. ഈ അടുത്ത ദിവസങ്ങളിലായി നിരവധി മലമ്പാമ്പുകളെ ആണ് ഇവർ പിടികൂടിയത് തീരദേശത്ത് മലമ്പാമ്പുകളെ കാണാൻ കാരണം മലവെള്ളപാച്ചലിൽ വരുന്നതും മുട്ടയിട്ട് പെരുകുന്നതുമാണന്ന് അനിമൽ സ്കോഡ് പ്രവർത്തകർ പറഞ്ഞു. അനിമൽ സ്കോഡ് പ്രവർത്തകരായ പി ആർ.രമേഷ്, പി ആർ രജിൽ, കെ കെ സൈലേഷ്, അയപ്പൻ അന്തിക്കാട് എന്നിവർ സന്നിഹിതരായിരുന്നു . മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.

Related Posts