വീണ്ടും ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കും. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്‍റെ വാടക കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യ പെൻഷൻ നൽകാനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നല്കാനും മന്ത്രിസഭ അനുമതി നല്കി.