കെ റെയിൽ: നിലപാടിൽ അയഞ്ഞ് സർക്കാർ, സഭ നിർത്തിവെച്ച് ചർച്ച
കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ കെ-റെയിൽ വിഷയത്തിൽ ചർച്ച നടക്കുമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
കെ-റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാട് ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ഗൗരവതരമായി ബാധിക്കുന്നതും പാരിസ്ഥിതിക തലത്തിൽ കനത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമായ ഒരു പദ്ധതിയെ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് ചർച്ച ചെയ്യാൻ അവസരം നിഷേധിക്കുന്നതിനെതിരെ ഭരണമുന്നണിക്കുള്ളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. സിൽവർ ലൈൻ വിഷയത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതിന് ഇടയിലാണ് വിഷയം നിയമ സഭയിൽ ചർച്ച ചെയ്യാമെന്ന നിലപാട് മാറ്റത്തിലേക്ക് സർക്കാർ എത്തുന്നത്.