ഇരകളാക്കപ്പെട്ടവരെ സർക്കാർ കേൾക്കണം; എൻഡോസൾഫാൻ പീഡിതർ

തൃപ്രയാർ: എൻഡോ സൾഫാൻ ദുരിത ബാധിതർ കാസർകോഡ് കളക്ടറേറ്റിന് ചുറ്റും തീർത്ത മനുഷ്യ മതിൽ സാമൂഹ്യ പ്രവർത്തക ദയാഭായി ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ടു മാസത്തിലൊരിക്കൽ നടക്കേണ്ടതായ സെൽ യോഗം 11 മാസമായി ചേർന്നിട്ടില്ല. സെൽ യോഗം നടത്തുക, കാസർകോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കുക, ഇതോടനുബന്ധിച്ച് വൈകീട്ട് സാംസ്കാരിക പ്രവർത്തകരുടെ ഐക്യദാർഢ്യ പരിപാടിയും കലാപരിപാടികളും ഓൺലൈനിൽ നടക്കും.

ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തവരെ ഉൾപ്പെടുത്തുക, പുനരധിവാസം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുക, അവരുടെ കടങ്ങൾ എഴുതി തള്ളുക, ബി പി എൽ കാർഡിലുൾപ്പെടുത്തി സൗജന്യറേഷൻ അനുവദിക്കുക, നഷ്ടപരിഹാരത്തിന് ട്രിബ്യൂണൽ സ്ഥാപിക്കുക, ഇരകൾക്കനുകൂലമായി സുപ്രീം കോടതി വിധിച്ച വിധി നടപ്പിലാക്കുക എന്ന കാലങ്ങളായുള്ള ഇവരുടെ ഈ ആവശ്യങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നു. ഇനിയും ഈ ദുരിതം കണ്ടില്ലെന്നു നടിച്ച് ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതേ എന്ന് തൃശൂർ ജില്ലാ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു.

ബൾക്കീസ് ബാനു സ്വാഗതം പറഞ്ഞ പ്രതിഷേധനിൽപ്പു സമരം അഡ്വ. സുജ ആന്റണി ഉദ്ഘാടനം ചെയ്തു. എൻ ഡി വേണു മുഖ്യപ്രഭാഷണം നടത്തി. ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാൻ സിംഗ്, വി പി രജ്ഞിത്ത് , സരസ്വതി വലപ്പാട്, ടി വി രാജു , ഷാനവാസ് എന്നിവർ സംസാരിച്ചു. മഹി പാൽ, രാധിക ടി ആർ, ദേവയാനി ഊണുങ്ങൽ എന്നിവർ നേതൃത്വം നൽകി. സി ആർ സുബ്രൻ നന്ദി രേഖപ്പെടുത്തി.

Related Posts