സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ: ഇടപെടുമെന്ന് ഗവർണർ
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്നം പരിഹരിക്കാൻ ദ്രുതഗതിയിലുള്ള നടപടി ഉണ്ടാകണം. ദേശീയപാതയിലെ കുഴികൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുഴിയിൽ വീഴുന്ന അപകടങ്ങൾ പതിവായതോടെയാണ് ഗവർണർ ഇടപെട്ടത്. വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നത്തിൻ ഉടനടി പരിഹാരം കാണണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. അതേസമയം കണ്ണൂർ സർവകലാശാല വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും നടപടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു.