പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ഗവർണർ
തിരുവനന്തപുരം: സർവകലാശാല വിസിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയർത്തു. 'പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. സംസാരിക്കേണ്ടവർക്ക് രാജ്ഭവനിൽ വരാം. നിങ്ങളിൽ എത്ര പേർ യഥാർത്ഥ മാധ്യമ പ്രവർത്തകരാണ്? ചിലർ മാധ്യമപ്രവർ ത്തകരാണെന്ന് നടിക്കുന്നു'. അത്തരക്കാരോട് സംസാരിച്ച് സമയം കളയാൻ ഇല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം, സർവകലാശാലകളിലെ വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരമാണ് ഗവർണർ കാണിക്കുന്നതെന്നും ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആർക്കും അമിതമായ അധികാര നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.