ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി; എ.രാജയ്ക്ക് തിരിച്ചടി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേവികുളം എം.എൽ.എ എ രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എ രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരനല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹർജി നൽകിയത്. ക്രിസ്തുമത വിശ്വാസികളായ ആന്‍റണിയുടെയും എസ്തറിന്‍റെയും മകനായി ജനിച്ച രാജയും, ഭാര്യ ഷൈനിപ്രിയയും ക്രിസ്ത്യൻ വിശ്വാസികളാണെന്നും ക്രിസ്ത്യൻ വിശ്വാസമനുസരിച്ചാണ് ഇവരുടെ വിവാഹം നടന്നതെന്നും ഡി കുമാർ വാദിച്ചു.

Related Posts