എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജാഥയ്ക്കായി പാലാ മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിന്‍റെ മുക്കാൽ ഭാഗവും അടച്ചതിനെതിരെയായിരുന്നു ഹർജി. ബസ് സ്റ്റാൻഡിൽ പന്തൽ സ്ഥാപിച്ചത് തങ്ങളുടെ അനുമതിയോടെയാണെന്ന നഗരസഭയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ജാഥയ്ക്ക് ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനെതിരെ അഡ്വക്കേറ്റ് ചന്ദ്രചൂഡനാണ് ഹൈക്കോടതിയെ സമീപിച്ചത്.


Related Posts