വീട്ടമ്മയാണെന്ന കാരണത്താല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: വീട്ടമ്മയാണ് അപകടത്തിൽ പെട്ടത് എന്ന കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അശ്രദ്ധമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശി കാളുക്കുട്ടി (61) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം രൂപയാക്കി കോടതി ഉയര്‍ത്തി. 7.5 ശതമാനം വാര്‍ഷികപലിശ സഹിതം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. 2006 ഓഗസ്റ്റ് 24 നുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ് ഹര്‍ജിക്കാരി.